വിമലദീപ്തി
നെട്ടൂര്‍ വിമലഹൃദയ ഇടവക ബുള്ളറ്റിന്‍
നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്‍. കുടുംബയൂണിറ്റ്
കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. നെട്ടൂരില്‍
നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ ഇടവക ബുള്ളറ്റിനാണിത്. 1997
ഫെബ്രുവരിയില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. രണ്ട് മാസത്തില്‍ ഒരു ലക്കം
വീതം 1998 ഒക്ടോബര്‍ വരെ 9 ലക്കങ്ങളാണ് പുറത്തിറക്കിയത്. ഇപ്പോള്‍ ഈ
ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നില്ല.
കുടുംബയൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക; ഇടവക,
കുടുംബയൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുക; ബൈബിള്‍,
തിരുസ്സഭ, സമൂഹം തുടങ്ങിയ മേഖലകളില്‍ ഇടവകാംഗങ്ങളെ ബോധവത്കരിക്കുക;
ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ്
ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിരുന്നത്.
ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത് വിമലദീപ്തിയുടെ
പ്രസിദ്ധീകരിച്ച ലക്കങ്ങളുടെ മുഖച്ചിത്രങ്ങളാണ്. ഇതിനു താഴെയുള്ള
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, ഓരോ ലക്കത്തിന്റെയും സ്കാന്‍ ചെയ്ത
കോപ്പികള്‍ അടങ്ങിയ പേജുകള്‍ കാണുവാന്‍ സാധിക്കും. (താമസിയാതെ തന്നെ
ഉള്ളടക്കത്തിന്റെ ടെക്സ്റ്റ് പോസ്റ്റ് ചെയ്യുന്നതാണ്.)
പത്രാധിപ സമിതി അംഗങ്ങള്‍ :
ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍, ഫാ. ജോബി അശീതുപറമ്പില്‍ (പിന്നീട് ഫാ.
ജോസഫ് വാകയില്‍, ഫാ. ആന്റണി അറക്കല്‍), അഡ്വ. സി.വി. ആന്റണി, കെ.എക്‌സ്.
തോമസ്, സോമു ജേക്കബ്, എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ്
എഡിറ്റര്‍).
വിമലദീപ്തിയുടെ കവര്‍ പേജുകള്‍
No comments:
Post a Comment